Archives
-
July, 2010
-
June, 2010
-
May, 2010
-
April, 2010
-
March, 2010
-
February, 2010
-
January, 2010
-
December, 2009
-
November, 2009
-
October, 2009
|
|
|
|
|
|

ജിദ്ദ: വളര്‍ന്നുവരുന്ന തലമുറക്ക് ദിശാബോധം നല്‌കുകയും വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ അവരെ സജ്ജരാക്കുകയുമാണ് യുവജന സംഘടനകള്‍ ചെയ്യേണ്ടതെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മസ്‌ഊദ് അഹ്‌മദ് പറഞ്ഞു. ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന `ഫോക്കസ് ജിദ്ദ' രൂപീകരണ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ കെ മുഹമ്മദ്, എം ടി മനാഫ് ക്ലാസ്സെടുത്തു. |
|
 തിരൂര്‍: തീവ്രവാദ-ഭീകര ചിന്താഗതികള്‍ക്കെതിരെ പടയണി സൃഷ്‌ടിക്കണമെന്ന് കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇസ്‌ലാം ശാന്തിയും സമാധാനവും വിഭാവന ചെയ്യുമ്പോള്‍ അക്രമവും അനീതിയും നടത്തി ഭീകരത സൃഷ്‌ടിക്കുന്ന സ്ഥിതിവിശേഷം സമൂഹത്തിന് കളങ്കമാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം തിരൂര്‍ ഏരിയ സംഘടനാ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകായിയിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അവാര്‍ഡുദാനം നടത്തി. സി മമ്മു കോട്ടക്കല്‍, പി എം എ ഗഫൂര്‍, സാബിഖ് പുല്ലൂര്‍ ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ് യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എം ഹോദ്രോസ് സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ അബൂബക്കര്‍ അന്‍സാരി , എം സൈതാലിക്കുട്ടി മാസ്റ്റര്‍, ടി ആബിദ് മദനി, ടി അബ്‌ദുസ്സമദ് മാസ്റ്റര്‍, കുഞ്ഞിബാവ മീനടത്തൂര്‍, എം പി കുഞ്ഞിമുഹമ്മദ്, കെ ടി ശുക്കൂര്‍ പ്രസംഗിച്ചു. |
|
തിരുവനന്തപുരം: വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങളെ ജീവിതശൈലിയാക്കിയാലേ നബിയും സ്വഹാബത്തും ഉണ്ടാക്കിയ സാമൂഹിക വിപ്ലവം സാധ്യമാകൂ എന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കെ എന്‍ എം പ്രവര്‍ത്തകസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്ത് പൗരോഹിത്യം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാല്‍ ഈ കുപ്രചരണങ്ങളെ സമുദായം തള്ളിക്കളഞ്ഞു. പിന്നീട് മുജാഹിദുകളുടെ വഴി തന്നെ അവര്‍ക്കും പിന്തുടരേണ്ടിവന്നു. ജില്ലാ സംഗമത്തില്‍ അല്‍ഇഹ്‌സാന്‍ മദ്‌റസത്തുദ്ദീനിയ്യയുടെ ഉദ്‌ഘാടനം ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. റാഫി പേരാമ്പ്ര, നൗഷാദ് എടക്കര ജഅ്‌ഫര്‍ വാണിമേല്‍ ക്ലാസെടുത്തു. പൊതുസമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍, ജി. കാര്‍ത്തികേയന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ എസ് സഞ്‌ജയന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ ശ്രീകുമാരി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ കൃഷ്‌ണപിള്ള എന്നിവര്‍ സംസാരിച്ചു. കുറ്റിച്ചല്‍ ശാഖാ കെ എന്‍ എം കമ്മിറ്റി നടപ്പിലാക്കുന്ന പലിശരഹിത വായ്‌പാ നിധിയുടെ വിതരണോദ്‌ഘാടനവും നടന്നു. ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നാസിറുദ്ദീന്‍ ഫാറൂഖി സ്വാഗതവും മുജീബുര്‍റഹ്‌മാന്‍ നന്ദിയും പറഞ്ഞു. |
|
ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീളില്‍ ഖുര്‍ആനിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഒന്നാംഘട്ട മത്സരത്തില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 162 മുസ്‌ലിം പരീക്ഷാര്‍ഥികളുമാണ് രണ്ടാംഘട്ട പരീക്ഷ എഴുതിയത്. സുഊദിയില്‍ 24 കേന്ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ഖുര്‍ആന്‍ മനപ്പാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്‍ആന്‍ ഹിഫ്‌ള് മത്സരവും സംഘടിപ്പിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അബ്‌ദുല്‍ഗഫൂര്‍ വളപ്പന്‍, ബോര്‍ഡ് മെമ്പര്‍ അബ്‌ദുല്‍കരീം സുല്ലമി എന്നിവര്‍ അറിയിച്ചു. യൂനിറ്റ് തല മത്സരങ്ങള്‍ ഒക്‌ടോബറിലും മേഖലാ മത്സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങളിലെ വിജയികളെ ഉള്‍പ്പെടുത്തി റിയാദില്‍ വെച്ച് ദേശീയതല മത്സരങ്ങള്‍ ഡിസംബറില്‍ നടക്കും. |
|
|
|
|
<< Start < Prev 1 2 Next > End >>
|
|
Page 1 of 2 |
|