Archives
-
July, 2010
-
June, 2010
-
May, 2010
-
April, 2010
-
March, 2010
-
February, 2010
-
January, 2010
-
December, 2009
-
November, 2009
-
October, 2009
|
|
|
|
ഇസ്‌ലാമിലെ നിര്‍ബന്ധ ആരാധനകളിലൊന്നാണ് ഹജ്ജ്. അതോടൊപ്പം ഹജ്ജ് മനുഷ്യനെയും സത്യത്തെക്കുറിച്ചുള്ള അവന്റെ ബോധത്തെയും അവന്റെ ഇന്നലെകളുമായി ബന്ധിപ്പിക്കുന്നു. ഇത്തരം ഒരാരാധന ഹജ്ജ് മാത്രമേയുള്ളൂ. ഹജ്ജിലൂടെ ദൈവസാമീപ്യം മനസ്സ് നേടുന്നതോടൊപ്പം വിശ്വാസിയുടെ വ്യക്തിയെന്ന പുറന്തോടില്‍ നിന്നയാളെ പുറത്ത് കടക്കാന്‍ ഹജ്ജ് സഹായിക്കുന്നു. സഹസ്രാബ്‌ദങ്ങളായി ഭൂമിയുടെ ഉപരിതലത്തില്‍ സത്യവിശ്വാസത്തിന്റെ ദാര്‍ഢ്യവുമായി ജീവിച്ച മഹാമനുഷ്യപ്രവാഹത്തിന്റെ ഇങ്ങേ തലയ്‌ക്കല്‍ കണ്ണിചേര്‍ത്തുകൊണ്ട് ഹജ്ജ് അയാള്‍ക്ക് കൂടുതല്‍ വിശാലമായ, കൂടുതല്‍ സാര്‍ഥകമായ, കൂടുതല്‍ ആത്മഹര്‍ഷജനകമായ ഒരസ്‌തിത്വംകൂടി പ്രദാനംചെയ്യുന്നു. ഹജ്ജിലൂടെ അങ്ങനെ ഒരു പുതിയ മനുഷ്യന്‍ ജനിക്കുകയാണ്.
ഹജ്ജ് ബോധപൂര്‍വം, ശരീരത്തെക്കാള്‍ മനസ്സ് സജീവമായി പങ്കുവഹിച്ചുകൊണ്ട് നിര്‍വഹിക്കേണ്ട ആരാധനയാണ്. ഇതിന്നാദ്യം വേണ്ടത് ഹജ്ജ് എന്താണെന്നും എപ്രകാരമെന്നും സമഗ്രമായും ശരിയായും അറിയലാണ്. ഹജ്ജിന് ഉദ്ദേശിക്കുകയും പുറപ്പെടുകയും പരിശുദ്ധഭൂമിയിലെത്തുകയും ചെയ്‌തുകഴിഞ്ഞാല്‍ ഹജ്ജിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയെന്നതിന്നര്‍ഥം ഹജ്ജില്‍ കേന്ദ്രീകരിക്കേണ്ട മനസ്സിന് അതല്ലാത്ത ഒരു ജോലി നല്‌കി ഹജ്ജ് യാന്ത്രികമാക്കുകയും ഹജ്ജില്‍നിന്ന് ലഭിക്കേണ്ടുന്ന ഏറെ നേട്ടങ്ങള്‍ നഷ്‌ടപ്പെടുത്തുകയെന്നതുമാണ്. ആദ്യം ഹജ്ജിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് നന്നായി പഠിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയുമാണ് ഹജ്ജ് ഫലദായകമാകാനുള്ള ഏകമാര്‍ഗം. ഹജ്ജ് ബ്രോഷര്‍ ഡൌണ്‍ലോഡ് ഹജ്ജ് വിശദാംശങ്ങള്‍ ഹജ്ജ് ഉംറ രേജിസ്ട്രറേന്‍ ഫോറം
|
|