|

ജിദ്ദ: വളര്‍ന്നുവരുന്ന തലമുറക്ക് ദിശാബോധം നല്‌കുകയും വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ അവരെ സജ്ജരാക്കുകയുമാണ് യുവജന സംഘടനകള്‍ ചെയ്യേണ്ടതെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മസ്‌ഊദ് അഹ്‌മദ് പറഞ്ഞു. ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന `ഫോക്കസ് ജിദ്ദ' രൂപീകരണ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ കെ മുഹമ്മദ്, എം ടി മനാഫ് ക്ലാസ്സെടുത്തു.
|