|
 തിരൂര്‍: തീവ്രവാദ-ഭീകര ചിന്താഗതികള്‍ക്കെതിരെ പടയണി സൃഷ്‌ടിക്കണമെന്ന് കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇസ്‌ലാം ശാന്തിയും സമാധാനവും വിഭാവന ചെയ്യുമ്പോള്‍ അക്രമവും അനീതിയും നടത്തി ഭീകരത സൃഷ്‌ടിക്കുന്ന സ്ഥിതിവിശേഷം സമൂഹത്തിന് കളങ്കമാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം തിരൂര്‍ ഏരിയ സംഘടനാ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകായിയിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അവാര്‍ഡുദാനം നടത്തി. സി മമ്മു കോട്ടക്കല്‍, പി എം എ ഗഫൂര്‍, സാബിഖ് പുല്ലൂര്‍ ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ് യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എം ഹോദ്രോസ് സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ അബൂബക്കര്‍ അന്‍സാരി , എം സൈതാലിക്കുട്ടി മാസ്റ്റര്‍, ടി ആബിദ് മദനി, ടി അബ്‌ദുസ്സമദ് മാസ്റ്റര്‍, കുഞ്ഞിബാവ മീനടത്തൂര്‍, എം പി കുഞ്ഞിമുഹമ്മദ്, കെ ടി ശുക്കൂര്‍ പ്രസംഗിച്ചു.
|