ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷ: രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി

ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീളില്‍ ഖുര്‍ആനിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഒന്നാംഘട്ട മത്സരത്തില്‍ 60 ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ 162 മുസ്‌ലിം പരീക്ഷാര്‍ഥികളുമാണ്‌ രണ്ടാംഘട്ട പരീക്ഷ എഴുതിയത്‌. സുഊദിയില്‍ 24 കേന്ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ്‌ പങ്കെടുത്തത്‌.

ഖുര്‍ആന്‍ മനപ്പാഠമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടി ഖുര്‍ആന്‍ ഹിഫ്‌ള്‌ മത്സരവും സംഘടിപ്പിക്കുമെന്ന്‌ പരീക്ഷ കണ്‍ട്രോളര്‍ അബ്‌ദുല്‍ഗഫൂര്‍ വളപ്പന്‍, ബോര്‍ഡ്‌ മെമ്പര്‍ അബ്‌ദുല്‍കരീം സുല്ലമി എന്നിവര്‍ അറിയിച്ചു. യൂനിറ്റ്‌ തല മത്സരങ്ങള്‍ ഒക്‌ടോബറിലും മേഖലാ മത്സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട്‌ മത്സരങ്ങളിലെ വിജയികളെ ഉള്‍പ്പെടുത്തി റിയാദില്‍ വെച്ച്‌ ദേശീയതല മത്സരങ്ങള്‍ ഡിസംബറില്‍ നടക്കും.

 
Copyright@2009 - Powered by XL Technologies - Calicut, Kerala
Joomla Templates by JoomlaShack Joomla Templates