ഖുര്‍ആനിക നിര്‍ദേശങ്ങള്‍ ശാക്തീകരിക്കണം -ഡോ. ഹുസൈന്‍ മടവൂര്‍

തിരുവനന്തപുരം: വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങളെ ജീവിതശൈലിയാക്കിയാലേ നബിയും സ്വഹാബത്തും ഉണ്ടാക്കിയ സാമൂഹിക വിപ്ലവം സാധ്യമാകൂ എന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കെ എന്‍ എം പ്രവര്‍ത്തകസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌

സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്ത്‌ പൗരോഹിത്യം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാല്‍ ഈ കുപ്രചരണങ്ങളെ സമുദായം തള്ളിക്കളഞ്ഞു. പിന്നീട്‌ മുജാഹിദുകളുടെ വഴി തന്നെ അവര്‍ക്കും പിന്തുടരേണ്ടിവന്നു. ജില്ലാ സംഗമത്തില്‍ അല്‍ഇഹ്‌സാന്‍ മദ്‌റസത്തുദ്ദീനിയ്യയുടെ ഉദ്‌ഘാടനം ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. റാഫി പേരാമ്പ്ര, നൗഷാദ്‌ എടക്കര ജഅ്‌ഫര്‍ വാണിമേല്‍ ക്ലാസെടുത്തു. 

പൊതുസമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍, ജി. കാര്‍ത്തികേയന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ എസ്‌ സഞ്‌ജയന്‍, വെള്ളനാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ ശ്രീകുമാരി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പരുത്തിപ്പള്ളി ചന്ദ്രന്‍, വൈസ്‌ പ്രസിഡന്റ്‌ കെ കൃഷ്‌ണപിള്ള എന്നിവര്‍ സംസാരിച്ചു. കുറ്റിച്ചല്‍ ശാഖാ കെ എന്‍ എം കമ്മിറ്റി നടപ്പിലാക്കുന്ന പലിശരഹിത വായ്‌പാ നിധിയുടെ വിതരണോദ്‌ഘാടനവും നടന്നു. ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നാസിറുദ്ദീന്‍ ഫാറൂഖി സ്വാഗതവും മുജീബുര്‍റഹ്‌മാന്‍ നന്ദിയും പറഞ്ഞു. 

 
Copyright@2009 - Powered by XL Technologies - Calicut, Kerala
Joomla Templates by JoomlaShack Joomla Templates