|
ഓമശ്ശേരി: കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന് പോറലേല്‌പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കെ എന്‍ എം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ ബോധവത്‌കരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി മാമു ഉദ്‌ഘാടനംചെയ്‌തു. ഇ കെ ഉണ്ണിമോയി അധ്യക്ഷതവഹിച്ചു. റസാഖ് മലോറം ക്ലാസ്സെടുത്തു. ത്വാഹിര്‍ മൗലവി, എന്‍ പി അബ്‌ദുര്‍റസ്സാഖ്, പി സി ഫൈസല്‍, എം കെ പോക്കര്‍ സുല്ലമി, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.
|