അവാര്‍ഡ്‌ദാനം
അവാര്‍ഡ്‌ദാനംവടകര: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അടക്കാത്തെരു സലഫീ മദ്‌റസ പി ടി എ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ടി പി മൊയ്‌തു അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി കുഞ്ഞമ്മദ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. എന്‍ കെ എം സകരിയ്യ, ടി ഐ നാസര്‍ ആശംസ നേര്‍ന്നു. പി എം എ ഗഫൂര്‍ പ്രഭാഷണം നടത്തി. വിജ്ഞാനം സമൂഹപുരോഗതിക്ക്‌ ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. എ അബ്‌ദുര്‍റഹ്‌മാന്‍ സ്വാഗതവും സി മുഹമ്മദ്‌ നന്ദിയും പറഞ്ഞു. 
 
Copyright@2009 - Powered by XL Technologies - Calicut, Kerala
Joomla Templates by JoomlaShack Joomla Templates